Latestകേരളം

സര്‍വീസ് സെൻ്ററിലെത്തിച്ച കാര്‍ പിന്നിലേക്കെടുക്കവേ അപകടം; കാറിനും ഭിത്തിക്കുമിടയില്‍പ്പെട്ട് ജീവനക്കാരന് ദാരുണാന്ത്യം

ചെങ്ങന്നൂർ: കാർ ഷോറൂമിലെ സർവീസ് സെൻ്ററിലെത്തിച്ച കാർ പിന്നിലേക്കെടുക്കവേ നിയന്ത്രണം വിട്ടു ഇടിച്ചു ജീവനക്കാരൻ മരിച്ചു.എം.സി റോഡില്‍ പ്രാവിൻകൂടിനു സമീപം പ്രവർത്തിക്കുന്ന കാർ സർവീസ് സെൻ്ററിലാണ് സംഭവം. ഫ്ലോർ ഇൻ ചാർജ് അനന്തു സി നായർ (32) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം പകല്‍ മൂന്നരയോടെയായിരുന്നു അപകടം. സർവീസ് സെൻ്ററിലെ മറ്റൊരു ജീവനക്കാരൻ പിന്നോട്ടെടുത്ത കാർ നിയന്ത്രണം വിട്ട് അനന്തുവിനെ ഇടിക്കുകയായിരുന്നെന്നു ചെങ്ങന്നൂർ പൊലീസ് പറഞ്ഞു. കാറിനും ഭിത്തിക്കുമിടയില്‍പ്പെട്ട് ഗുരുതരമായ പരിക്കേറ്റ അനന്തുവിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല