19 വയസിന് താഴെയുള്ളവരുടെജില്ലാ ചെസ് ചാമ്പ്യൻഷിപ്പ്

കണ്ണൂർ | സംസ്ഥാന ചെസ് ടെക്നിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ 19 വയസ്സിന് താഴെ ഉള്ളവരുടെ ജില്ലാ ചെസ് ചാമ്പ്യൻഷിപ്പ് ഞായറാഴ്ച കണ്ണൂർ കൃഷ്ണ മേനോൻ സ്മാരക വനിതാ കോളേജിൽ നടക്കും.

പെൺകുട്ടികൾക്കും പൊതു വിഭാഗത്തിനും പ്രത്യേകം മത്സരങ്ങളുണ്ടാകും. 2004 ജനുവരി ഒന്നിന് ശേഷം ജനിച്ചവർ ആയിരിക്കണം പങ്കെടുക്കുന്നവർ. മത്സരങ്ങൾ രാവിലെ ഒൻപതിന്‌ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ കെ പവിത്രൻ ഉദ്ഘാടനം ചെയ്യും. സെപ്റ്റംബർ ഒന്നിന് രാത്രി ഒമ്പത് മണി വരെ ഓൺലൈനിൽ അപേക്ഷിക്കാം.

ഫോൺ; 9846879986, 9400712673.