കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ബഹിര്‍ഗമനത്തിൽ ചൈന മുന്‍പന്തിയില്‍
വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ചൈനീസ് ഉടമസ്ഥതയിലുള്ള കൽക്കരി പ്ലാന്‍റുകൾ വലിയ അളവിൽ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്നതായി പഠനങ്ങൾ. പുതിയ റിപ്പോർട്ട് പ്രകാരം കാർബൺ ബഹിർഗമനം പ്രതിവർഷം 245 ടണ്‍ എന്ന നിരക്കിലാണ്. സ്പെയിൻ, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങൾ പ്രതിവർഷം ഒരുമിച്ച് പുറന്തള്ളുന്ന കാർബണിന്‍റെ അളവിന് തുല്യമാണിത്.
ബോസ്റ്റണ്‍ സർവകലാശാലയുടെ ഗ്ലോബൽ ഡെവലപ്മെന്‍റ് പോളിസി സെന്‍ററിന്‍റെ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ചൈനീസ് കമ്പനികളുടെ ഉടമസ്ഥതയിൽ 92 രാജ്യങ്ങളിലായി 648 കൽക്കരി പ്ലാന്‍റുകൾ ഉണ്ട്.
കൽക്കരി പ്ലാന്‍റുകളുടെ പ്രവർത്തനം കുറയ്ക്കുന്നത് കാർബൺ ബഹിർഗമനത്തിൽ ഗണ്യമായ കുറവ് വരുത്തുമെന്ന് വിശ്വസിക്കപ്പെടുന്നു. നിലവിൽ, ഈ കൽക്കരി പ്ലാന്‍റുകളിൽ ഭൂരിഭാഗവും ഏഷ്യയിലാണ് പ്രവർത്തിക്കുന്നത്. ഭൂഖണ്ഡത്തിലെ വൈദ്യുതി ഉൽപാദനത്തിന്‍റെ 50 ശതമാനവും കൽക്കരി കേന്ദ്രീകൃതമാണ്. പലരും ഫോസിൽ ഇന്ധനങ്ങളെയും ആശ്രയിക്കുന്നു.
പൈപ്പ് ലൈൻ പദ്ധതികൾ നടപ്പാക്കിയാൽ 100 ദശലക്ഷം ടണ്‍ കാര്‍ബണ്‍ അധികമായി പുറന്തള്ളപ്പെടുമെന്നും പഠനം പറയുന്നു. കാലാവസ്ഥാ വ്യതിയാനത്തിന് മുൻഗണന നൽകി വിദേശ രാജ്യങ്ങളിലെ കൽക്കരി പ്ലാന്‍റുകൾക്കുള്ള സാമ്പത്തിക സഹായം ഒഴിവാക്കുമെന്ന് കഴിഞ്ഞ വർഷം ഐക്യരാഷ്ട്രസഭയിൽ പ്രസിഡന്‍റ് ഷി ജിൻപിംഗ് പ്രഖ്യാപിച്ചിരുന്നു. ഹരിതഗൃഹ വാതക ബഹിർഗമനത്തിലും ചൈന മുന്നിലാണ്.