ഇന്ന് ചിങ്ങം ഒന്ന്..
ചിങ്ങം ഒന്ന്… പ്രതീക്ഷയുടെ പൊൻപുലരിയിലേക്ക് കൺതുറക്കുകയാണ് ഓരോ മലയാളിയും. മലയാളികളുടെ പുതുവര്‍ഷദിനമാണ് ചിങ്ങം ഒന്ന്. പഞ്ഞ കര്‍ക്കടകം മാറി ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയും ഐശ്വര്യവും നിറയുന്ന ദിനങ്ങളാണ് മലയാളിക്ക്. സന്തോഷ പൂർണമായ പുതുവർഷത്തിലേക്കാണ് പൊന്നിൻ ചിങ്ങപ്പുലരിയെ മലയാളി വരവേൽക്കുന്നത്.
ചിങ്ങം ഒന്ന് കര്‍ഷക ദിനം കൂടിയാണ്. കാര്‍ഷിക സംസ്‌കാരത്തിന്റെയും ഓണക്കാലത്തിന്റെയും ഗൃഹാതുര സ്മരണകളുണർത്തിയാണ് ഓരോ ചിങ്ങമാസവും എത്തുന്നത്. ചിങ്ങം ഒന്ന് ഓരോ കര്‍ഷകനും പ്രതീക്ഷയുടെയും പ്രത്യാശയുടെയും പുലരിയാണ്. മലയാളത്തിലെ ആദ്യ മാസമാണ് ചിങ്ങം. ചിങ്ങ മാസം മലയാള ഭാഷാ മാസമെന്നും അറിയപ്പെടുന്നു.