ക്രിസ്‌മസ്‌ ബമ്പർ അച്ചടി ഇന്ന് പൂർത്തിയാകും

സംസ്ഥാന ലോട്ടറി വകുപ്പിന്റെ ക്രിസ്‌മസ്‌ ബമ്പർ ലോട്ടറി ടിക്കറ്റ് അച്ചടി ഇന്നത്തോടെ പൂർത്തിയാകും.

അടുത്ത ദിവസം തന്നെ ടിക്കറ്റുകൾ വിതരണക്കാരുടെ കൈകളിൽ എത്തും. 400 രൂപയാണ്‌ ടിക്കറ്റ്‌ വില. ഒന്നാം സമ്മാനം 20 കോടി രൂപയാണ്.

ചെറിയ സമ്മാനങ്ങളുടെ തുക കുറച്ച്‌ കൂടുതൽ പേർക്ക്‌ നൽകുന്ന തരത്തിൽ സമ്മാന ഘടനയിലെ മാറ്റത്തിന് ലോട്ടറി വകുപ്പ്‌ തീരുമാനിച്ചിരുന്നു.

എന്നാൽ ഇതിന് എതിരെ മൊത്ത വിതരണക്കാർ ഉൾപ്പെടെ കത്ത്‌ നൽകിയതിനാൽ സമ്മാന ഘടനയിൽ മാറ്റം വരുത്തേണ്ടിവന്നു.

രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്ക്‌ ലഭിക്കും. 10 ലക്ഷം വീതം മുപ്പത് പേർക്കാണ്‌ മൂന്നാം സമ്മാനം. 10 സീരീസുകളിൽ ടിക്കറ്റുണ്ട്. ഫെബ്രുവരി അഞ്ചിനാണ് നറുക്കെടുപ്പ്.