Latestകണ്ണൂര്‍

സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയില്‍ സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ 27 മുതലാണ് ഒരുവര്‍ഷം നീളുന്ന പ്രിലിംസ് കം മെയിന്‍സ് കോഴ്സ് ആരംഭിക്കുന്നത്.

ബിരുദപഠനം പൂര്‍ത്തിയാക്കിയവര്‍ക്കും അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. മാര്‍ച്ച് 22 ന് നടക്കുന്ന സ്‌കോളര്‍ഷിപ്പ് പരീക്ഷയ്ക്ക് www.kscsa.org വഴി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. പരീക്ഷയില്‍ ആദ്യ അഞ്ച് റാങ്കുകള്‍ നേടുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പോടെ പഠിക്കാം.

സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന മറ്റ് സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കുന്നതിന് എല്ലാ വിദ്യാര്‍ഥികള്‍ക്കും അര്‍ഹതയുണ്ടാകും. ഫോണ്‍: കല്ല്യാശ്ശേരി – 8281098875