രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കം.
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കം. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കാസർഗോഡ് കാലിക്കടവിൽ നിർവഹിച്ചു. മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. എൽഡിഎഫ് ഏറ്റെടുത്തത് തകർന്നു കിടന്ന ഒരു നാടിനെയാണെന്ന മുഖ്യമന്ത്രി ചടങ്ങിൽ സംസാരിച്ചുകൊണ്ട് പറഞ്ഞു. 2016 ൽ എല്ലാവരും ശപിച്ച ഒരു സർക്കാരിനെയാണ് അവസാനിപ്പിച്ചത്. പ്രതിസന്ധിയിൽ നിൽക്കുമ്പോൾ സഹായിക്കേണ്ട കേന്ദ്രം ഒരു സഹായവും ചെയ്തില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നിഷേധാത്മക നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്. മറ്റുള്ളവർ തന്നത് പോലും കേന്ദ്രം നിഷേധിച്ചു. കൂടുതൽ തകരട്ടെ എന്ന നശീകരണ വികാരമായിരുന്നു കേന്ദ്ര സർക്കാരിനെന്ന് മുഖ്യമന്ത്രി പറഞ്ഞു.