Latestകേരളം

വാണിജ്യ പാചക വാതക സിലിണ്ടറിന് വില കുറച്ചു; ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ ഇത്തവണയും മാറ്റമില്ല

വാണിജ്യാവശ്യങ്ങള്ക്കായുള്ള പാചക വാതക സിലിണ്ടറിന് വിലകുറച്ച്‌ എണ്ണക്കമ്ബനികള്. നാല് രൂപയാണ് സിലിണ്ടറിന് കുറച്ചത്.ഇതോടെ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന്റെ വില 1599 രൂപയായി. കഴിഞ്ഞ മാസം സിലിണ്ടറിന് 16 രൂപ വര്ദ്ധിപ്പിച്ചതിന് പിന്നാലെയാണ് ഈ പുതിയ വിലക്കുറവ്. രാജ്യാന്തര ക്രൂഡ് ഓയില് വില വിലയിരുത്തിക്കൊണ്ടാണ് ഓരോ മാസവും ഒന്നാം തീയതി എണ്ണക്കമ്ബനികള് എല്.പി.ജി വില പരിഷ്കരിക്കുന്നത്. വാണിജ്യ സിലിണ്ടറുകള്ക്ക് വില കുറച്ചത് ഹോട്ടലുകള് ഉള്പ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങള്ക്ക് നേരിയ ആശ്വാസം നല്കും