Latestകേരളം

സ്വകാര്യബസിലെ വീഡിയോ പ്രചാരണം മൂലം യുവാവ് ജീവനൊടുക്കിയ സംഭവം; യുവതിയുടെ മൊഴിയെടുക്കും

കോഴിക്കോട്: സ്വകാര്യ ബസില്‍ ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണം നേരിട്ട യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ യുവതിയുടെ മൊഴിയെടുക്കും. ലൈംഗികാതിക്രമം നടന്നുവെന്ന് പറയുന്ന ബസിലെ ജീവനക്കാരുടെയും മൊഴിയെടുക്കും.

ലൈംഗികാതിക്രമം നേരിട്ടെന്ന് അവകാശപ്പെട്ടെങ്കിലും പോലിസില്‍ പരാതി നല്‍കാതെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തതും അന്വേഷിക്കും. യുവതിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് പോലിസില്‍ പരാതി നല്‍കിയിട്ടുള്ളത്. ഗോവിന്ദപുരത്തെ സെയില്‍സ്മാനേജറായ യുവാവ് ജോലിസംബന്ധമായ കാര്യങ്ങള്‍ക്കായി കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ യാത്രക്കിടെയാണ് ആരോപണം വന്നത്.