രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു; 24 മണിക്കൂറിനിടെ 794 ആക്റ്റിവ് കേസുകൾ 4 മരണങ്ങളും
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ 794 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. 4 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ ഒരു മരണം കേരളത്തിലാണ്.
രാജ്യത്ത് നിലവിൽ 5,755 ആക്റ്റിവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരളത്തിൽ 1806 കൊവിഡ് രോഗികളാണ് ഉള്ളത്. 24 മണിക്കൂറിടെ 127 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 59 വയസുള്ള പുരുഷനാണ് മരിച്ചത്.