രാജ്യത്ത് കോവിഡ് കേസുകള്‍ വർധിക്കുന്നതില്‍ ആശങ്ക തുടരുന്നു.

രാജ്യത്ത് കോവിഡ് കേസുകള്‍ വർധിക്കുന്നതില്‍ ആശങ്ക തുടരുന്നു. നിലവില്‍ ആറായിരത്തിന് മുകളിലാണ് കോവിഡ് കേസുകള്‍.JN.1,NB.1.8.1,LF.7, XFC എന്നിങ്ങനെയുള്ള പുതിയ വേരിയന്റുകളാണ് ഇന്ത്യയില്‍ നിലവില്‍ കോവിഡ് കേസുകളുടെ കുതിപ്പിന് കാരണം. രോഗം വേഗത്തില്‍ വ്യാപിക്കുന്നുണ്ടെങ്കിലും നേരിയ ലക്ഷണങ്ങളാണ് കണ്ടുവരുന്നത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിക്കണമെന്നും ഡബ്യൂഎച്ച്‌ഒ അറിയിച്ചു.