പ്രതിപക്ഷ ഐക്യത്തിന് നിർദേശങ്ങൾ മുന്നോട്ട് വെച്ചതായി സിപിഐഎം പൊളിറ്റ് ബ്യൂറോ

പ്രതിപക്ഷ ഐക്യത്തിന് നിർദേശങ്ങൾ മുന്നോട്ട് വെച്ചതായി സിപിഐഎം പൊളിറ്റ് ബ്യൂറോ. ദേശീയ തലത്തിൽ പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി സമരം സംഘടിപ്പിക്കണം. തമ്മിൽ സഹകരിച്ച് പ്രവർത്തിക്കണമെന്നാണ് തീരുമാനം. ഇക്കാര്യം പട്ന യോഗത്തിൽ നിർദേശിച്ചതായും സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു. സമരങ്ങൾ എങ്ങനെ വേണമെന്നത് വരും യോഗങ്ങളിൽ തീരുമാനിക്കും. ഓരോ സംസ്ഥാനത്തും ഓരോ സാഹചര്യം ആണ്

പരസ്പരം സഹകരിക്കുന്നതിനെ കുറിച്ച് സംസ്ഥാനങ്ങളിൽ തീരുമാനം എടുക്കുണമന്ന് സിപിഐഎം ആവശ്യപ്പെട്ടുവെന്ന് യെച്ചൂരി പറഞ്ഞു. പ്രതിപക്ഷ ഐക്യത്തിന് മൂന്നു നിർദ്ദേശങ്ങൾ സിപിഐഎം മുന്നോട്ട് വെച്ചിട്ടുണ്ട്. ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളിൽ രാജ്യവ്യാപക പ്രചാരണം നടത്തണം. പ്രതിഷേധങ്ങൾ സംയുക്തമായി സംഘടിപ്പിക്കണം. തിരഞ്ഞെടുപ്പ് സഹകരണം ചർച്ചകൾ സംസ്ഥാനതലത്തിൽ തുടങ്ങണം എന്നിവയാണ് ആ നിർദേശങ്ങൾ എന്ന് യെച്ചൂരി അറിയിച്ചു.