ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് ഇന്നുമുതല്‍
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഉച്ചതിരിഞ്ഞ് ഇന്ത്യന്‍ സമയം 3.30ന് ലീഡ്‌സിലെ ഹെഡിംഗ്‍ലി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഒന്നാം ടെസ്റ്റിന് തുടക്കമാകും. വിരാട് കോലിയും രോഹിത് ശര്‍മ്മയും വെള്ളക്കുപ്പായം അഴിച്ചുവെച്ച ശേഷം തലമുറ മാറ്റവുമായി ഇംഗ്ലണ്ടില്‍ പറന്നിറങ്ങിയ ഇന്ത്യന്‍ യുവ സംഘം എന്ത് അത്ഭുതം കാട്ടുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍. യുവ ബാറ്റര്‍ ശുഭ്‌മാന്‍ ഗില്ലാണ് ടീം ഇന്ത്യയെ ഇംഗ്ലണ്ടില്‍ നയിക്കുന്നത്. ഇന്ത്യയുടെ യുവനിര ഇംഗ്ലണ്ട് പരീക്ഷ പാസാകുന്നത് കാണാനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം.
