സിഎസ്ഐആർ- നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പറും ചോർന്നതായി വിവരം,പരീക്ഷ മാറ്റിവെച്ചു

സിഎസ്ഐആർ- നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പറും ചോർന്നതായി വിവരം. ചോദ്യപേപ്പർ ചോർന്നതിന്‍റെ പശ്ചാത്തലത്തിൽ പരീക്ഷ മാറ്റിവെച്ചു. ജൂൺ 25 മുതൽ നടക്കാനിരുന്ന സി.എസ്.ഐ.ആർ -യു ജി സി -നെറ്റ് പരീക്ഷയാണ് മാറ്റിവെച്ചത്. വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളും ലോജിസ്റ്റിക്സ് പ്രശ്നങ്ങളും മൂലമാണ് പരീക്ഷ മാറ്റിവെക്കുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.