Latestകേരളം

രാജ്യത്തെ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

രാജ്യത്തെ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോഗ്രാം കമേഴ്സ്യല്‍ എല്‍പിജി സിലിണ്ടറിന്റെ വിലയില്‍ നാലര രൂപ മുതല്‍ ആറര രൂപവരെയാണ് കുറച്ചത്.ഇതോടെ വാണിജ്യ സിലിണ്ടർ വില Rs 1,590 രൂപ 50 പൈസയായി. പൊതുമേഖല എണ്ണ വിപണന കമ്ബനികളുടെ (ഒഎംസി) ഏറ്റവും പുതിയ അപ്‌ഡേറ്റ് പ്രകാരം ഡല്‍ഹിയിലെ പുതിയ ചില്ലറ വില്‍പ്പ വില ഇപ്പോള്‍ രൂപ 1,590.50 ആണ്. അതായത് നേരത്തേയുണ്ടായിരുന്ന 1,595.50-ല്‍ നിന്ന് രൂപ 5യുടെ കുറവ്.