ധര്‍മേന്ദ്രയുടെ മരണവാര്‍ത്ത നിഷേധിച്ച് മകള്‍ ഇഷ ഡിയോള്‍
മുംബൈ :: ബോളിവുഡ് ഇതിഹാസതാരം ധർമ്മേന്ദ്രയുടെ മരണവാർത്ത തള്ളി മകള്‍ ഇഷ ഡിയോള്‍. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയില്‍ കഴിയുന്ന ധർമ്മേന്ദ്രയുടെ ആരോഗ്യനിലയെ കുറിച്ച് നേരത്തെ പല വാർത്തകളും പ്രഹരിച്ചിരുന്നു.ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ആയിരുന്നു പ്രതികരണം. തെറ്റായ വാര‍്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലാണ് ധര്‍മേന്ദ്രയെന്നും ഉടന്‍ സുഖം പ്രാപിക്കുമെന്നും സണ്ണി ഡിയോളും വ്യക്തമാക്കി.
ഇഷയുടെ പോസ്റ്റോടെ പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് അനുശോചനം ട്വീറ്റ് പിന്‍വലിച്ചു. ധർമേന്ദ്ര മരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു.ശ്വാസതടസ്സത്തെ തുടർന്ന് ഒരാഴ്ച മുൻപാണ് നടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നടന്റെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
