കാലിക്കറ്റ്‌ വിദൂരവിദ്യാഭ്യാസം ബിരുദ പ്രവേശന തീയതി നീട്ടി

തേഞ്ഞിപ്പലം:കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിദൂരവിദ്യാഭ്യാസ വിഭാഗം വഴി 2023-24 വര്‍ഷത്തിലേക്കുള്ള ബിരുദ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാനുള്ള സമയം നീട്ടി നൽകി. ഓണ്‍ലൈനായി ഒക്ടോബര്‍ 20 വരെ അപേക്ഷ സമര്‍പ്പിക്കാം. വിശദ വിവരങ്ങൾക്ക് 9846891888, 90488 67156 നമ്പറിൽ ബന്ധപ്പെടുക. ബി.ബി.എ., ബി.കോം. എന്നീ ബിരുദ കോഴ്‌സുകളിലേക്ക്‌ പ്രവേശനം തുടരുന്നു.