പുല്ലൂക്കര കാരപ്പൊയിലിൽ യുവതി വീട്ടുകിണറ്റിൽ മരിച്ച നിലയിൽ


പാനൂർ :പുല്ലൂക്കരയിൽ പുത്തലത്ത് റയീസിന്റെ ഭാര്യ ഷഫ്നയെ(23) വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.
ഒരു കുട്ടിയുണ്ട്. 10 ദിവസം മുമ്പാണ് ഭർത്താവ് വിദേശത്തുനിന്നും നാട്ടിലെത്തിയത്. ഇന്നലെ രാത്രി പെരിങ്ങത്തൂരിൽ നടക്കുന്ന എക്സ്പോ എക്സിബിഷൻ കണ്ട് തിരിച്ച് വീട്ടിലെത്തി ഉറങ്ങാൻ കിടന്നതായിരുന്നു എന്നാണ് കിട്ടുന്ന വിവരം. പാനൂരിൽ നിന്നുമുള്ള അഗ്നിശമനസേന എത്തി മൃതദേഹം കിണറ്റിൽ നിന്നും എടുത്ത് തലശ്ശേരി ഗവൺമെന്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സ്ഥലത്ത് പോലീസ് എത്തി പരിശോധന തുടങ്ങി.