കടലിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം പോലീസ് അന്വേഷിക്കും

കണ്ണൂർ : പയ്യാമ്പലത്ത് കടലിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം പോലീസ് അന്വേഷിക്കും.അഞ്ചുകണ്ടിയിലെ വി കെ റോഷിത (32) ആണ് മരിച്ചത്.

മരണത്തിന് പിന്നിൽ സാമ്പത്തിക ഇടപാടുകളാണെന്ന്‌ കാണിച്ച് ഭർത്താവ് എടച്ചേരിയിലെ പ്രമിത്തും ബന്ധുക്കളും സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകി. കണ്ണൂർ എ സി പി ടി കെ രത്നകുമാറിനാണ് അന്വേഷണ ചുമതല.

യുവതിയുടെ ആഭരണങ്ങൾ വില്പന നടത്തിയിട്ടുണ്ട്. ആരുടെയെങ്കിലും പ്രേരണയിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുക.