പുലർച്ചെ ടാപ്പിങ് ജോലിക്ക് പോയ തൊഴിലാളിയെ പുലി കടിച്ചു കൊന്നു

മലപ്പുറം: പുലർച്ചെ ടാപ്പിങ് ജോലിക്ക് പോയ തൊഴിലാളിയെ പുലി കടിച്ചു കൊന്നു. മലപ്പുറം കാളികാവിലാണ് സംഭവം. ടാപ്പിങ്ങിനിടെ ഉള്‍ക്കാട്ടിലേക്ക് പുലി കടിച്ചുകൊണ്ടുപോയ യുവാവിന്റെ മൃതദേഹം പിന്നീട് കണ്ടെത്തുകയായിരുന്നു. കാളികാവ് അടക്കാക്കുണ്ടിലാണ് സംഭവം നടന്നത്. ടാപ്പിങ് തൊഴിലാളിയായ ഗഫൂറാണ് മരിച്ചത്. 

പുലര്‍ച്ചെ ടാപ്പിങ്ങിൽ ഏർപ്പെട്ട തൊഴിലാളികളെ പുലി ആക്രമിക്കുകയായിരുന്നു. ഗഫൂറിന്റെ കഴുത്തില്‍ കടിച്ച് പുലി ഉള്‍ക്കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു. വനത്തോടു ചേര്‍ന്നുള്ള തോട്ടത്തില്‍ ടാപ്പിങ് നടത്തുന്നതിനിടെയായിരുന്നു പുലിയുടെ ആക്രമണം. സംഭവം അറിഞ്ഞ് പൊലീസും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.