Latestകേരളം

ഡ്യൂട്ടിക്കെത്തിയ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു

എജെ ആശുപത്രിയിലെ മെഡിക്കല്‍ അഡ്മിനിസ്ട്രേറ്റീവ് ഡോക്ടറും പത്തനംതിട്ട സ്വദേശിയുമായ പെരുനാട് റാന്നിയില്‍ കൃഷ്ണ ഭവനിലെ ഡോ.ജി. ഗോപാലകൃഷ്ണൻ (76) കുഴഞ്ഞുവീണ് മരിച്ചു. കഴിഞ്ഞദിവസം രാവിലെ എട്ടിന് ആശുപത്രിയില്‍ ഡ്യൂട്ടിക്ക് എത്തി കാറില്‍ നിന്ന് ഇറങ്ങുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് തീവ്രപരിചരണ വിഭാഗത്തില്‍ മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം. ഏറെ നാളായി കഴക്കൂട്ടത്ത് മകന്‍റെ വീട്ടിലാണ് താമസം.

തിരുവനന്തപുരം ജൂബിലി ഹോസ്പിറ്റല്‍, പത്തനംതിട്ട മുത്തൂറ്റ് മെഡിക്കല്‍ കെയർ, കോന്നി ബിലിവേഴ്സ് മെഡിക്കല്‍ സെന്‍റർ, കൊല്ലം അസീസിയ മെഡിക്കല്‍ കോളജ്, നെയ്യാറ്റിൻകര നിംസ് ഹോസ്പിറ്റല്‍ തുടങ്ങിയ ആശുപത്രികളില്‍ അദ്ദേഹം പ്രവർത്തിച്ചു. കഴിഞ്ഞ ഏഴുമാസകാലമായി കഴക്കൂട്ടം എജെ ആശുപത്രിയിലെ മെഡിക്കല്‍ അഡ്മിനിസ്ട്രേറ്റാണ്. സംസ്കാരം റാന്നിയിലെ വസതിയില്‍ നടന്നു.