മൂർഖൻ പാമ്ബിനെ കഴുത്തില്‍ ചുറ്റി ബൈക്കില്‍ യാത്ര ചെയ്ത യുവാവ് പാമ്ബുകടിയേറ്റ് മരിച്ചു
മൂർഖൻ പാമ്ബിനെ കഴുത്തില്‍ ചുറ്റി ബൈക്കില്‍ യാത്ര ചെയ്ത യുവാവ് പാമ്ബുകടിയേറ്റ് മരിച്ചു. മദ്ധ്യപ്രദേശിലെ ഗുണയിലാണ് സംഭവം.കഴുത്തില്‍ മൂർഖൻ പാമ്ബിനെ ചുറ്റി ബൈക്കില്‍ കറങ്ങുന്ന വീഡിയോ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്. ജെ പി കോളേജില്‍ താത്ക്കാലികമായി ജോലി നോക്കുന്ന ജീവനക്കാരനായ ദീപക് മഹോവറാണ് മരിച്ചത്.
ഇയാള്‍ സ്ഥലത്തെ പാമ്ബുപിടിക്കാരനായിരുന്നു എന്നാണ് റിപ്പോർട്ട്. ഇയാള്‍ പാമ്ബുകളെ പിടിച്ച് സുരക്ഷിത സ്ഥലത്തേക്ക് എത്തിച്ചിരുന്നു. ഇത്തരത്തില്‍ ആയിരക്കണക്കിന് പാമ്ബുകളെ പിടിച്ചിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
സമീപപ്രദേശത്ത് നിന്ന് പിടിച്ച മൂർഖൻ പാമ്ബിനെ ഗ്ലാസ് പാത്രത്തില്‍ സൂക്ഷിച്ചുവച്ചിരിക്കുകയായിരുന്നു ഇയാള്‍. മക്കളെ സ്കൂളില്‍ കൊണ്ടുവിടാനായി പോകുമ്ബോഴാണ് പാമ്ബിനെ മാലപോലെ കഴുത്തില്‍ചുറ്റിയത്. തുടർന്ന് ബൈക്കില്‍ പോകവെ ദീപകിന് കടിയേറ്റു. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടികള്‍ സുരക്ഷിതരാണെന്നാണ്
