കോട്ടയത്ത് തോര്‍ത്തുകെട്ടി ആടുന്നതിനിടെ കഴുത്തില്‍ക്കുരുങ്ങി വിദ്യാര്‍ഥി മരിച്ചു
കോട്ടയം: സഹോദരിയോടൊപ്പം വീടിനുള്ളില്‍ കളിക്കവെ കഴുത്തില്‍ തോര്‍ത്ത് കുരുങ്ങിയതിനെത്തുടര്‍ന്ന് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു.കാഞ്ഞിരപ്പള്ളി മഞ്ഞപ്പള്ളി വേലിത്താനത്തുകുന്നേല്‍ സുനീഷിന്റെ മകൻ വി.എസ്. കിരണ്‍ (14) ആണ് മരിച്ചത്. തിടനാട് പഞ്ചായത്തിലെ അമ്ബാറനിരപ്പേല്‍ ഭാഗത്ത്, അമ്മ റോഷിനിയോടൊപ്പം വാടകയ്ക്ക് താമസിക്കുകയായിരുന്നു കുട്ടികള്‍.
ഇവർ വീടിനുള്ളില്‍ കളിക്കുകയായിരുന്നു. തുണിയിടുന്ന അയയില്‍ തോർത്ത് കെട്ടിയാടുന്നതിനിടെ തോർത്ത് കഴുത്തില്‍ കുരുങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സംഭവസമയത്ത് അമ്മ കുളിക്കുകയായിരുന്നു. ഉടനെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ചേർപ്പുങ്കിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച മരിച്ചു.
