സ്കൂള്‍ വിട്ടു വന്ന കുട്ടികളുമായി വീട്ടിലേക്ക് വരുന്ന വഴി സ്കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവ് മരിച്ചു
ഇടുക്കി: സ്കൂള്‍ വിട്ടു വന്ന കുട്ടികളുമായി വീട്ടിലേക്ക് വരുന്ന വഴി സ്കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവ് മരിച്ചു.കുമളി ചെങ്കര ശങ്കരഗിരി കപ്പയില്‍ അരുണ്‍ (38) ആണ് മരിച്ചത്.
ശങ്കരഗിരിയില്‍ തിങ്കള്‍ വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന മക്കളായ മക്കളായ ഗൗരി (16), നന്ദു (14) എന്നിവരെ ഗുരുതര പരുക്കുകളോടെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മേരികുളത്തെ സ്‌കൂളില്‍ പ്ലസ് വണ്ണിനും പത്താക്ലാസിലും പഠിക്കുന്നവരാണ് കുട്ടികള്‍.
ഇവരെ പുല്ലുമേട്ടില്‍ നിന്നും സ്കൂട്ടറില്‍ കയറ്റി കൊണ്ടുവരുന്നതിനിടെ വീടിനോട് അടക്കാറായപ്പോള്‍ ഇറക്കത്തില്‍ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
പ്രിൻസിയാണ് അരുണിന്റെ ഭാര്യ. ഇവർ രണ്ട് ദിവസം മുമ്ബാണ് കുവൈറ്റിലേക്ക് ജോലിക്ക് പോയത്
