Latestകേരളം

ഗ്ലാസ് ഇറക്കുന്നതിനിടെ അപകടം; കളമശ്ശേരിയിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

ചികിത്സാ പിഴവെന്ന കാട്ടാക്കട സ്വദേശിനി സുമയ്യയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ രാജീവ് കുമാറിനെതിരെയാണ് പൊലീസ് കേസെടുത്തത്. ഐപിസി 336, 338 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ചികിത്സാ പിഴവില്‍ നടപടിയുണ്ടാകുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞിരുന്നു. തൈറോയ്ഡ് ശസ്ത്രക്രിയക്കിടെയായിരുന്നു സുമയ്യയുടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയത്. ഇതിന് ശേഷം സുമയ്യയ്ക്ക് കടുത്ത ശ്വാസ തടസ്സം അനുഭവപ്പെട്ടിരുന്നു.