പാലത്തില്‍നിന്ന് കല്ലായിപ്പുഴയിലേക്ക് ചാടിയ അഭിഭാഷകൻ മരിച്ചു
മാങ്കാവ് ബൈപ്പാസിലെ പാലത്തില്‍നിന്ന് കല്ലായിപ്പുഴയിലേക്ക് ചാടിയ അഭിഭാഷകൻ ചാലപ്പുറം സ്വദേശി പറമ്ബില്‍ സിദ്ധാർഥൻ (68) മരിച്ചു.ചൊവ്വാഴ്ച രാവിലെ ഒൻപതോടെയാണ് പാലത്തില്‍നിന്ന് പുഴയിലേക്കു ചാടിയത്.
സിദ്ധാർഥൻ പുഴയിലേക്കു ചാടുന്നത് ശ്രദ്ധയില്‍പ്പെട്ടയുടനെ പ്രദേശത്തുള്ളവർ ഫയർസ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. മീഞ്ചന്ത അഗ്നിരക്ഷാസേനയുടെ സ്കൂബ ടീം എത്തി ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്.സിപിഎം സൗത്ത് ബ്രാഞ്ച് അംഗമാണ് സിദ്ധാർഥൻ. പരേതരായ പറമ്ബില്‍ ചന്തുക്കുട്ടിയുെടയും മീനാക്ഷിയുടെയും മകനാണ്. ഭാര്യ: ഡോ. മിനി സിദ്ധാർഥൻ. മകള്‍: ചൈത്ര. മരുമകൻ: അശ്വിൻ (കൊയിലാണ്ടി).
