അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഇന്നലെ മരിച്ച റഹീമിനൊപ്പം ഹോട്ടലില്‍ ജോലി ചെയ്തിരുന്ന ആളെയും സമാന ലക്ഷങ്ങളോടെ മരിച്ച നിലയില്‍ കണ്ടെത്തി
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഇന്നലെ മരിച്ച റഹീമിനൊപ്പം ഹോട്ടലില്‍ ജോലി ചെയ്തിരുന്ന ആളെയും സമാന ലക്ഷങ്ങളോടെ മരിച്ച നിലയില്‍ കണ്ടെത്തി.
കോട്ടയം സ്വദേശി ശശിയാണ് മരിച്ചത്. ഇവർ ജോലി ചെയ്തിരുന്ന പന്നിയങ്കരയിലെ ഹോട്ടല്‍ അടച്ചിടാൻ കോർപ്പറേഷൻ നിർദേശം നല്‍കി. ഇരുവരും താമസിച്ചിരുന്ന വീടിൻ്റെ കിണറില്‍ നിന്നും വെള്ളത്തിൻ്റെ സാമ്ബിള്‍ ശേഖരിച്ചു. പ്രദേശവാസികള്‍ ആകെ ആശങ്കയിലാണ്.
ഇതോടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനെട്ടായി. ഈ മാസം മാത്രം ഏഴ് പേരാണ് രോഗം ബാധിച്ച് മരിച്ചത്. 66 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചതായി ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു
