കോതമംഗലത്ത് സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ നിലയില്‍
കുറ്റിലഞ്ഞിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന തിരുവനന്തപുരം സ്വദേശിനിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി.പെരുങ്കടവിള ശിവരാമവിലാസം പരേതനായ എസ്. ഋഷികേശന്റെ മകള്‍ അഖി ആർ.എസ്. നായരെ (24) യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ജോലിചെയ്യുന്ന സ്ഥാപനത്തില്‍നിന്ന് ഉച്ചയ്ക്ക് ചെറുവട്ടൂർ കവലയിലെ താമസസ്ഥലത്തേക്കു പോയതായിരുന്നു. കൂടെ ജോലിചെയ്യുന്ന യുവതി വൈകീട്ടെത്തി മുട്ടിവിളിച്ചിട്ടും വാതില്‍ തുറക്കാതെ വന്നപ്പോള്‍ ജനാലയിലൂടെ നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. അമ്മ: സരസ്വതി. പോലീസ് നടപടികള്‍ക്കുശേഷം മൃതദേഹം മൂവാറ്റുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
