കോണ്‍ക്രീറ്റ് ഡിവൈഡറില്‍ ബൈക്ക് ഇടിച്ച് അപകടം; അൻപതുകാരന് ദാരുണാന്ത്യം
ചവറ: ചവറയില്‍ വാഹനാപകടത്തില്‍ ഗൃഹനാഥൻ മരിച്ചു. ചവറ കൊറ്റംകുളങ്ങര സ്വദേശി പ്രകാശ് ആണ് മരിച്ചത്. അൻപത് വയസായിരുന്നു.ചവറ പാലത്തിന് സമീപത്തെ കോണ്‍ക്രീറ്റ് ഡിവൈഡറില്‍ ബൈക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്.
അപകടം നടന്നയുടനെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. അദ്ദേഹത്തിന്റെ മൃതദേഹം കൊല്ലം ജില്ല ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഒരു മാസത്തെ ഇടവേളയില്‍ ഈ സ്ഥലത്ത് മൂന്ന് പേരാണ് അപകടത്തില്‍ മരിച്ചത്. ഇവിടെ അപകട സാധ്യത കൂടിവരികെയാണ്.
