സ്വകാര്യചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണി; 21-കാരനായ എൻജിനിയറിങ് വിദ്യാര്‍ഥി ജീവനൊടുക്കി
ലൈംഗികമായി പീഡിപ്പിച്ചശേഷം സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് എൻജിനിയറിങ് വിദ്യാർഥി ജീവനൊടുക്കി.അണ്ണാ സർവകലാശാലയുടെ തിരുച്ചിറപ്പള്ളി കാമ്ബസിലെ മൂന്നാംവർഷ വിദ്യാർഥിയായ 21 കാരനാണ് തീവണ്ടിക്കു മുന്നില്‍ച്ചാടി ജീവനൊടുക്കിയത്. സംഭവത്തില്‍ പുതുക്കോട്ട പോലീസ് അഞ്ചുപേരെ അറസ്റ്റ് ചെയ്തു.
ഒരു സംഘം ആളുകള്‍ ചേർന്ന് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും പണംനല്‍കിയില്ലെങ്കില്‍ സ്വകാര്യ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വിദ്യാർഥിയുടെ ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. തുടർന്നു നടത്തിയ അന്വേഷണത്തില്‍ ഞായറാഴ്ച രാത്രിയോടെ അഞ്ചുപേരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
