അമിതവേഗത്തില്‍ വന്ന മീൻവണ്ടി ശരീരത്തിലൂടെ കയറിയിറങ്ങി പതിനൊന്നുകാരന് ദാരുണാന്ത്യം
കൊല്ലം:പോർട്ട് റോഡില്‍ അമിതവേഗത്തില്‍ വന്ന മീൻവണ്ടി ശരീരത്തിലൂടെ കയറിയിറങ്ങി പതിനൊന്നുകാരന് ദാരുണാന്ത്യം.മൂതാക്കര സുനാമി ഫ്ലാറ്റ് 149-ല്‍ ജോസഫ് അലക്സ്-തസ്‌നസ് ദമ്ബതിമാരുടെ മകൻ രോഹിത് ആണ് മരിച്ചത്. പോർട്ടിന് തൊട്ടുമുന്നില്‍ വ്യാഴാഴ്ച വൈകീട്ട് നാലോടെയാണ് അപകടം. മൂതാക്കര ബോയ്സ് ഹോമില്‍ കൂട്ടുകാർക്കൊപ്പം ഫുട്ബാള്‍ കളിക്കാൻ പോകുകയായിരുന്നു രോഹിത്.
ഡിവൈഡർ കടന്ന് നടന്നുപോകവെ പോർട്ടില്‍നിന്നിറങ്ങിവന്ന വണ്ടിയിടിച്ചു വീണ കുട്ടിയുടെ ദേഹത്തുകൂടി ചക്രങ്ങള്‍ കയറിയിറങ്ങിയതായി പോലീസ് പറഞ്ഞു.നാട്ടുകാർ കുട്ടിയെ ഉടൻ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. അപകടത്തെത്തുടർന്ന് നിർത്താതെപോയ വാഹനം ജോനകപ്പുറത്തുെവച്ച് നാട്ടുകാർ തടഞ്ഞ് ഡ്രൈവറെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.
