ഹൃദയാഘാതത്തെത്തുടർന്ന് മലയാളി ഉംറ തീർത്ഥാടകൻ റിയാദില്‍ മരിച്ചു
ഹൃദയാഘാതത്തെത്തുടർന്ന് മലയാളി ഉംറ തീർത്ഥാടകൻ റിയാദില്‍ മരിച്ചു. എറണാകുളം പെരുമ്ബാവൂർ പള്ളിക്കവല മൗലൂദ് പുര സ്വദേശി ബീരാസ് ഈരേത്ത് അലിയാർ (55) ആണ് മരിച്ചത്.ഉംറ നിർവഹിച്ച ശേഷം ജിദ്ദയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്ന ഇദ്ദേഹത്തിന് വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഇതേതുടർന്ന് വിമാനം അടിയന്തിരമായി റിയാദില്‍ ലാൻഡ് ചെയ്യുകയും ഇദ്ദേഹത്തെ റിയാദിലെ കിങ് ഫഹദ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഇദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥ മോശമാകുകയും മരണം സംഭവിക്കുകയുമായിരുന്നു.
