ഭാര്യ കാമുകനൊപ്പം 5 തവണ ഒളിച്ചോടി; 38കാരൻ നാലുകുട്ടികളുമായി നദിയില്‍ ചാടി ജീവനൊടുക്കി
തുടർച്ചയായി കാമുകനൊപ്പം ഒളിച്ചോടുന്നതുകാരണം കടുത്ത മാനസിക സമ്മർദത്തിലായിരുന്ന 38കാരനായ സല്‍മാൻ തന്റെ നാല് മക്കളുമായി യമുനാ നദിയില്‍ ചാടി ജീവനൊടുക്കി.ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. സല്‍മാൻ്റെ ഭാര്യയായ ഖുഷ്നുമ എന്ന ഖുഷി, കഴിഞ്ഞ ഏഴ് മാസത്തിനിടെ അഞ്ച് തവണയാണ് കാമുകനോടൊപ്പം ഒളിച്ചോടിയത്.
ഓരോ തവണയും ഒരാഴ്ചയോ പത്തോ ദിവസമോ കഴിഞ്ഞ് തിരികെ വരും. നാല് മക്കളെയും തനിച്ചാക്കിയായിരുന്നു ഈ ഒളിച്ചോട്ടം. ഭാര്യയെ പിന്തിരിപ്പിക്കാൻ സല്‍മാൻ ശ്രമിച്ചെങ്കിലും ഖുഷി മാറാൻ തയ്യാറായില്ല. ഒടുവില്‍, അഞ്ചാം തവണത്തെ ഒളിച്ചോട്ടത്തിന് ശേഷം സല്‍മാൻ്റെ ക്ഷമ നശിക്കുകയും കടുംകൈ ചെയ്യുകയുമായിരുന്നു.
ഈ സംഭവത്തോടെ സല്‍മാൻ്റെ കുടുംബം പൂർണമായും തകർന്നു. ഇപ്പോള്‍ സല്‍മാന്റെ പിതാവും ഇളയ മകനും മാത്രമാണ് വീട്ടില്‍ അവശേഷിക്കുന്നത്. ഭാര്യയുടെ തുടർച്ചയായ ഒളിച്ചോട്ടത്തെക്കുറിച്ച് സല്‍മാൻ കുടുംബത്തോട് പറയാതിരുന്നത് ബന്ധുക്കള്‍ക്ക് വലിയ ദുഃഖമുണ്ടാക്കി.
