Latestഗൾഫ്

അജ്മാനില്‍ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു

ജ്മാൻ: ഒമ്ബത് മാസം ഗർഭിണിയായ മലയാളി യുവതി അജ്മാനില്‍ അമിതരക്ത സമ്മർദത്തെ തുടർന്ന് കുഴഞ്ഞുവീണ് മരിച്ചു. പട്ടാമ്ബി വല്ലപ്പുഴ ഇബ്രാഹിമിന്റെ മകള്‍ അസീബയാണ് മരിച്ചത്.35 വയസായിരുന്നു. അജ്മാൻ എമിറേറ്റ്സ് സിറ്റിയില്‍ താമസിക്കുന്ന പുളിക്കല്‍ അബ്ദുസലാമിന്റെ ഭാര്യയാണ്. താമസ സ്ഥലത്ത് കുഴഞ്ഞുവീണ അസീബയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം നാളെ ദുബൈ സോനപൂർ ഖബർസ്ഥാനില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. മകള്‍:മെഹ്റ