സണ്‍ഷേഡ് തകര്‍ന്നുവീണ് ആസാം സ്വദേശിയായ നിര്‍മ്മാണതൊഴിലാളി മരിച്ചു

സണ്‍ഷേഡ് തകര്‍ന്നുവീണ് ആസാം സ്വദേശിയായ നിര്‍മ്മാണതൊഴിലാളി മരിച്ചു.റാക്കി ബുള്‍ ഇസ്ലാം-31 ആണ് മരിച്ചത്.കുറുമാത്തൂര്‍ മണക്കാട് റോഡിൽ ചൊവ്വാഴ്ച്ച രാവിലെ 9.45 ഓടെയാണ് അപകടം നടന്നത്.വീടിന്റെ രണ്ടാംനിലയിലെ സണ്‍ഷേഡിന്റെ വാര്‍പ്പുപലക നീക്കുന്നതിനിടയിലാണ് തകർന്നു വീണത്.സ്റ്റേഷന്‍ ഓഫീസര്‍ പ്രേമരാജന്‍ കക്കാടിയുടെ നേതൃത്വത്തിലെത്തിയ അഗ്നിരക്ഷാസേനയാണ് സ്‌ളാബ് നീക്കി റാക്കി ബുൾ ഇസ്ലാമിനെ പുറത്തെടുത്തത്.മൃതദേഹം പരിയാരം ഗവ.മെഡിക്കൽ കോളജ് മോർച്ചറിയിൽ, സൂക്ഷിച്ചിരിക്കുന്നു