അമേരിക്കയിലെ ഫിലാഡൽഫിയയിൽ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു.

അമേരിക്കയിലെ ഫിലാഡൽഫിയയിൽ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു. കൊല്ലം ആയൂർ മലപ്പേരൂർ സ്വദേശി അഴകത്ത് വീട്ടിൽ റോയ് – ആശാ ദമ്പതികളുടെ മകൻ ജൂഡ് ചാക്കോയാണ് ( 21 ) കൊല്ലപ്പെട്ടത്.

കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞു മടങ്ങുമ്പോൾ അജ്ഞാതൻ ജൂഡ് ചാക്കോയക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. ജൂഡ് ജനിച്ചതും വളർന്നതും അമേരിക്കയിൽ തന്നെയാണ്. എന്താണ് ആക്രമണ കാരണമെന്നതിൽ ഇതുവരെ വ്യക്തത കൈവന്നിട്ടില്ല.