Latestകേരളം

ഫുട്ബോള്‍ കളി കഴിഞ്ഞ് വീട്ടിലെത്തി, സ്കൂള്‍ വിദ്യാര്‍ഥി കുഴഞ്ഞു വീണ് മരിച്ചു

കൂട്ടുകാർക്കൊപ്പം ഫുട്ബോള്‍ കളി കഴിഞ്ഞ് വീട്ടില്‍ തിരികെ എത്തിയ സ്കൂള്‍ വിദ്യാർഥി കുഴഞ്ഞു വീണ് മരിച്ചു.ചാലിശ്ശേരി പടിഞ്ഞാറെ പട്ടിശ്ശേരി മുല്ലശ്ശേരി മാടേക്കാട്ട് മണികണ്ഠന്റെ മകൻ അതുല്‍ കൃഷ്ണ (14) യാണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം കളി കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയ അതുല്‍ കൈകാലുകള്‍ കഴുകുന്നതിനിടെ തളർന്ന് വീഴുകയായിരുന്നു.

ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കോക്കൂർ ടെക്നിക്കല്‍ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയായിരുന്നു.