Latestഗൾഫ്

സൗദിയില്‍ ന്യുമോണിയ ബാധിച്ച്‌ മലയാളി യുവാവ് മരിച്ചു

സൗദി അറേബ്യയിലെ ദമ്മാമില് ന്യുമോണിയ ബാധിച്ച്‌ മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അരുണ് നിവാസില് രാഗേഷ് രമേശന് (37) ആണ് മരിച്ചത്.പനിയും കഫക്കെട്ടും അനുഭവപ്പെട്ട രാഗേഷിനെ പിന്നീട് രോഗം മൂര്ഛിച്ചതിനെ തുടര്ന്ന് വീണ്ടും ആശുപത്രിയില് പ്രവേശിപ്പിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെ കഴിഞ്ഞു വന്ന രാഗേഷ് കഴിഞ്ഞ ദിവസം ആശുപത്രിയില് വച്ച്‌ മരിക്കുകയായിരുന്നു.
എട്ട് വര്ഷമായി ദമ്മാമിലെ സ്വകാര്യ കമ്ബനിയില് മെക്കാനിക്കല് എഞ്ചിനിയറായി ജോലി ചെയ്തു വരികയായിരുന്നു.