ദിണ്ടിഗല്ലിലെ ജയിലില്‍ മലയാളി തടവുകാരൻ മരിച്ചു
തമിഴ്നാട് ദിണ്ടിഗല്ലില്‍ ജയിലില്‍ കഴിഞ്ഞിരുന്ന മലയാളി തടവുകാരൻ മരിച്ചു. എറണാകുളം സ്വദേശി വർഗീസ് (42) ആണ് മരിച്ചത്.മധുരയിലെ കുപ്രസിദ്ധ ഗുണ്ടാനേതാവ് വരിചിയൂർ സെല്‍വത്തിന്‍റെ സഹായി ആയിരുന്നു വർഗീസ്. കൊച്ചിയില്‍ നിന്ന് കഴിഞ്ഞ ദിവസം ദിണ്ടിഗല്‍ നോർത്ത് പോലീസ് അറസ്റ്റ് ചെയ്ത വർഗീസിനെ വ്യാഴാഴ്ച ആണ് ദിണ്ടിഗല്‍ ജില്ലാ ജയിലില്‍ അടച്ചത്.
ജയിലില്‍ കുഴഞ്ഞുവീണ വർഗീസിനെ ആശുപത്രിയില്‍ എത്തിക്കും മുൻപേ മരണം സംഭവിച്ചിരുന്നു. ദിണ്ടിഗല്‍ വെസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
