എഐ ഉപയോഗിച്ച് 3 സഹോദരിമാരുടെ അശ്ലീല ദൃശ്യങ്ങള്‍ നിര്‍മ്മിച്ച് ഭീഷണിപ്പെടുത്തി; 19 കാരൻ ജീവനൊടുക്കി
ഹരിയാനയിലെ ഫരീദാബാദിൽ സഹോദരിമാർക്കൊപ്പമുള്ള എഐ നിർമ്മിത അശ്ലീല ചിത്രങ്ങളും വീഡിയോകളും കാണിച്ച് ഭീഷണിപ്പെടുത്തിയതിന് പിന്നാലെ 19 കാരൻ ആത്മഹത്യ ചെയ്തു.
രാഹുല്‍ ഭാരതിയെന്ന യുവാവാണ് ജീവനൊടുക്കിയത്. അജ്ഞാതൻ ഫോണ്‍ ഹാക്ക് ചെയ്യുകയും എഐ ഉപയോഗിച്ച് രാഹുലിന്റെയും 3 സഹോദരിമാരുടെയും നഗ്നചിത്രങ്ങളും വീഡിയോകളും നിർമ്മിക്കുകയും ചെയ്തതാണ് ആത്മഹത്യയിലേക്ക് നയിച്ചത്. കുറച്ച് ദിവസമായി ഭക്ഷണം പോലും കഴിക്കാനോ മുറിക്ക് പുറത്ത് വരാനോ രാഹുല്‍ തയ്യാറായിരുന്നില്ലെന്ന് ബന്ധുക്കള്‍ വ്യക്തമാക്കുന്നു.
സാഹില്‍ എന്നയാളാണ് രാഹുലിനെയും സഹോദരിമാരയും ചേർത്ത് അശ്ലീല ദൃശ്യമുണ്ടാക്കിയത്. 20,000 രൂപ ആവശ്യപ്പെട്ടായിരുന്നു ഭീഷണി. പണം നല്‍കിയില്ലെങ്കില്‍ എല്ലാ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് സാഹില്‍ ഭീഷണിപ്പെടുത്തി.
