യുഎഇയില്‍ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ആറ് വയസ്സുകാരൻ വാട്ടര്‍ ടാങ്കില്‍ മുങ്ങി മരിച്ചു
വീടിന് സമീപത്തെ വാട്ടർടാങ്കില്‍ വീണ് യുഎഇയില്‍ ആറുവയസ്സുകാരന് ദാരുണാന്ത്യം. അല്‍ ഐനിലാണ് സംഭവം. ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ ഈസയാണ് മരണപ്പെട്ടത്.വീടിന്‍റെ പ്രവേശന കവാടത്തിന് സമീപം സ്ഥിതി ചെയ്തിരുന്ന വാട്ടർടാങ്കിലാണ് കുട്ടി വീണത്. മുഹമ്മദ് ബിൻ ഖാലിദ് പ്രൈമറി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ഈസ. സംഭവസമയത്ത് കുട്ടി സഹോദരിയോടൊപ്പം പുറത്ത് കളിക്കുകയായിരുന്നു.
എല്ലാം നടന്നത് ഏതാനും മിനിറ്റുകള്‍ക്കുള്ളിലാണ്, ഞാൻ എൻ്റെ മക്കളായ ഇസയോടും മറിയത്തോടുമൊപ്പം വീടിന് മുന്നില്‍ കളിക്കുകയായിരുന്നു. ജോലിക്ക് പോകുന്നതിന് മുമ്ബ് ഞാൻ അവരെ അകത്താക്കി വാതില്‍ പൂട്ടി. ഒരു മണിക്കൂർ തികയും മുൻപ് ഈസ മരിച്ചെന്ന് പറഞ്ഞ് ഭാര്യയുടെ നിലവിളിയോടെയുള്ള ഫോണ്‍ കോള്‍ വന്നു. ആ വാക്കുകള്‍ ഇടിമിന്നല്‍ പോലെയാണ് തറച്ചത്. ഞാൻ വീട്ടിലേക്ക് ഓടിയെത്തിയപ്പോള്‍ അയല്‍ക്കാർ അവനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്ന് പറഞ്ഞു. അവിടെയെത്തിയപ്പോഴേക്കും മകൻ മരിച്ചെന്ന് അറിഞ്ഞു’- പിതാവ് പറഞ്ഞു
