കോളേജ് വിദ്യാര്‍ഥിനിയെ വാടകമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മലയാളിയായ സീനിയര്‍ വിദ്യാര്‍ഥിയുടെപേരില്‍ കേസെടുത്തു
കോളേജ് വിദ്യാര്‍ഥിനിയെ വാടകമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മലയാളിയായ സീനിയര്‍ വിദ്യാര്‍ഥിയുടെപേരില്‍ കേസെടുത്തു.ബെംഗളൂരുവിലെ കാടുസോനപ്പഹള്ളിയിലെ സ്വകാര്യ കോളേജില്‍ ബിബിഎ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയായിരുന്ന കുടക് സ്വദേശിനി സനാ പര്‍വീണാണ് (19) ജീവനൊടുക്കിയത്.
സനയുമായി അടുപ്പത്തിലായിരുന്ന റിഫാസ് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തതായും കൂടുതല്‍ പണം ചോദിച്ച് ശല്യപ്പെടുത്തിയതായും സനയുടെ കുടുംബം ആരോപിച്ചു. സനയില്‍നിന്ന് സ്വര്‍ണമാല, മോതിരം അടക്കമുള്ള ആഭരണങ്ങള്‍ വാങ്ങിയ റിഫാസ് പണമാവശ്യപ്പെട്ട് ശല്യം തുടര്‍ന്നെന്നാണ് കുടുംബം പറയുന്നത്
