ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം: പ്രഭവ കേന്ദ്രം ഹരിയാന, 4.1 തീവ്രത
ന്യൂഡൽഹി: ഡൽഹിയിൽ ഭൂചലനം. റിപ്പോർട്ടുകൾ പ്രകാരം 4.4 തീവ്രത റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തിയതായാണ് വിവരം. ഇന്ന് രാവിലെ 9.04 ഓടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. ഹരിയാനയിലെ റോഹ്തക്കാണ് പ്രഭവ കേന്ദ്രമെന്നാണ് റിപ്പോർട്ട്. ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, പഞ്ചാബിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഭൂകമ്പത്തിൽ കെട്ടിടങ്ങൾ കുലുങ്ങിയതായും, താമസക്കാർ പുറത്തേക്കിറങ്ങി ഓടിയതായും റിപ്പോർട്ട്. നിലവിൽ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി വിവരങ്ങളില്ല
വീടുകളിൽ ഫാനുകളും മറ്റ് ഉപകരണങ്ങളും ആടിയുലഞ്ഞതോടെ ജനങ്ങൾ ഭയന്ന് പുറത്തേക്ക് ഓടിയെങ്കിലും കാര്യമായ നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. നോയിഡയിലും ഗുരുഗ്രാമിലും ഓഫീസുകളിൽ കമ്പ്യൂട്ടറുകൾ കുലുങ്ങുകയും ഷെല്‍ഫിലും മറ്റുമുണ്ടായിരുന്ന സാധനങ്ങള്‍ നിലത്തേക്ക് പതിക്കുകയും ചെയ്തു.
