ഡൽഹിയിലെ വായു മലിനീകരണത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി
ഡൽഹിയിലെ വായു മലിനീകരണത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. മലിനീകരണം നിയന്ത്രിക്കുന്നതിന് ഡൽഹി സർക്കാർ എന്ത് നടപടികളാണ് എടുത്തതെന്ന് കോടതി ചോദിച്ചു. നടപടികൾ വൈകിപ്പിച്ചതിൽ കേന്ദ്ര -ഡൽഹി സർക്കാരുകളെ കോടതി വിമർശിച്ചു. ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ സ്റ്റേജ് 3 നടപ്പിലാക്കാൻ വൈകിയതിനെ വിമർശിച്ച കോടതി അനുമതിയില്ലാതെ GRAP 4 പിൻവലിക്കാൻ പാടില്ലെന്ന കർശന നിർദേശവും നൽകി.
ഡൽഹിയിൽ വായു മലിനീകരണം അതീവ ഗുരുതര വിഭാഗത്തിൽ തുടരുകയാണ്.ഇന്ന് രാവിലെ 8 മണി മുതൽ GRAP 4 നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഒറ്റ ഇരട്ടയക്ക വാഹന നമ്പറിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും സ്വകാര്യ വാഹനങ്ങൾക്ക് നിരത്തിൽ ഇറങ്ങാൻ കഴിയുക. 10 12 ഒഴികെയുള്ള ക്ലാസുകൾ പൂർണമായും ഓൺലൈൻ ആക്കി. അവശ്യസാധനവുമായി വരുന്ന ട്രക്കുകൾ മാത്രമേ ഡൽഹിയിലേക്ക് പ്രവേശനമുള്ളൂ