ലേബര്‍ റൂമില്‍ നിന്നും പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി
ദില്ലിയില്‍ ആശുപത്രിയില്‍ നിന്നും തട്ടിക്കൊണ്ടുപോയ പിഞ്ചുകുഞ്ഞിനെ മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി ദില്ലി പോലീസ്.അംബേദ്കർ ആശുപത്രിയിലെ ലേബർ റൂമില്‍ നിന്നാണ് രാവിലെ കുഞ്ഞിനെ രണ്ട്സത്രീകള്‍ മോഷ്ടിച്ചത്. അമ്മയുമായി സൗഹൃദം നടിച്ചായിരുന്നു ഇവർ കുട്ടിയെ കൈക്കലാക്കിയത്. കുഞ്ഞുമായി കടന്നുകളഞ്ഞ നാല്‍പത്കാരിയെ ദില്ലി മീററ്റ് എക്സ്പ്രസ് വേയില്‍ വച്ച് പിടികൂടി. ഇവരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കൂട്ടുപ്രതിയായ 20 കാരി അഹിർബൻ സക്സേനയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
