ഡല്‍ഹി സ്‌ഫോടനം: ഡോ.ഉമറിന്റെ വീട് തകര്‍ത്ത് സുരക്ഷാ സേന
ചെങ്കോട്ടയിലെ സ്‌ഫോടനം ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഡോ. ഉമര്‍ നബിയുടെ വീടി ഇടിച്ച് നിരത്ത്. പുല്‍വാമയിലെ വീടാണ് ഇന്ന് പുലര്‍ച്ചയോടെ സുരക്ഷാസേന സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ത്ത് തരിപ്പണമാക്കിയത്.
തീവ്രവാദ സംഘടനയായ ജയ്ഷെ മുഹമ്മദിന്റെ ഭാഗമാണ് ഉമര്‍ എന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് വീട് തകര്‍ത്തത്. വീട്ടിലുണ്ടായിരുന്ന അടുത്ത ബന്ധുക്കള്‍ പോലീസ് കസ്റ്റഡിയിലാണ്. മറ്റുളളവരെ മാറ്റിയ ശേഷമാണ് വീട് തകര്‍ത്തത്. പഹല്‍ഗാം ഭീകരാക്രമണ ഗൂഢാലോചനയില്‍ പങ്കെടുത്തവര്‍ക്കെതിരെയും വീട് തകര്‍ക്കുന്ന നടപടി സ്വീകരിച്ചിരുന്നു. ഇതുതന്നെയാണ് ഡല്‍ഹി കേസിലും ആവര്‍ത്തിച്ചിരിക്കുന്നത്.
പൊട്ടിത്തെറിച്ച കാര്‍ ഓടിച്ചിരുന്നത് ഡോ. ഉമര്‍ നബിയാണെന്ന് സ്ഥിരീകരിച്ചിരുന്നു. കുടുംബാംഗങ്ങളുടെ ഡിഎന്‍എ സാംപിളുമായി ഒത്തുനോക്കിയാണ് ഇക്കാര്യം കണ്ടെത്തിയത്. ഇതോടെയാണ് കടുത്ത നടപടികളിലേക്ക് കടന്നത്.
