Latestകേരളംദേശീയം

ഡല്‍ഹി സ്ഫോടനക്കേസ്; മകനെ കസ്റ്റഡിയിലെടുത്തതില്‍ മനംനൊന്ത് പഴക്കച്ചവടക്കാരൻ തീകൊളുത്തി ആത്മഹത്യ ചെയ്തു

ഡല്‍ഹി സ്ഫോടനക്കേസില്‍ മകനെയും സഹോദരനെയും കസ്റ്റഡിയിലെടുത്തതില്‍ മനംനൊന്ത് കശ്മീരിലെ പഴക്കച്ചവടക്കാരൻ തീകൊളുത്തി ആത്മഹത്യ ചെയ്തു.കുല്‍ഗാം സ്വദേശി ബിലാല്‍ അഹമ്മദ് വാനി (55) ആണ് മരിച്ചത്. ബിലാല്‍ അഹമ്മദ് വാനിയെയും, മകൻ ജാസിർ ബിലാല്‍ വാനിയെയും
സഹോദരൻ നവീദ് വാനിയെയും ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ബിലാലിനെ അന്നുതന്നെ വിട്ടയച്ചെങ്കിലും മകനും സഹോദരനും പൊലീസ് കസ്റ്റഡിയില്‍ തുടരുകയായിരുന്നു.കുടുംബാംഗങ്ങളെ കസ്റ്റഡിയിലെടുത്തതില്‍ ബിലാല്‍ അഹമ്മദ് വാനി കടുത്ത നിരാശയിലായിരുന്നു ഭീകര ശൃംഖലക്ക് സാങ്കേതിക പിന്തുണ നല്‍കിയെന്നും ഡ്രോണുകളില്‍ മാറ്റം വരുത്തിയെന്നും റോക്കറ്റുകള്‍ ഉണ്ടാക്കാൻ ശ്രമിച്ചെന്നും ആരോപിച്ച്‌ ബിലാലിന്റെ മകൻ ജാസിർ ബിലാല്‍ വാനിയെ അറസ്റ്റ് ചെയ്തിരുന്നു.

നവംബർ 10 ന് ന്യൂഡല്‍ഹിയില്‍ 13 സാധാരണക്കാരുടെ മരണത്തിനിടയാക്കിയ ചെങ്കോട്ട സ്ഫോടനത്തിന് ശേഷം ജമ്മു കശ്മീർ പൊലീസ് 600 ലധികം നാട്ടുകാരെ കശ്മീരില്‍ കസ്റ്റഡിയിലെടുത്തു. വാനിയുടെ മകനും അവരില്‍ ഉണ്ടായിരുന്നു, അതുകൊണ്ടാണ് വാനിയെ ആത്മഹത്യ നടപടിയിലേക്ക് നയിച്ചതെന്ന് റിപ്പോർട്ടുണ്ട്. വാണിയുടെ ആത്മഹത്യയില്‍ ജമ്മു കശ്മീർ പൊലീസ് മറുപടി നല്‍കിയിട്ടില്ല.