ഡല്‍ഹി സ്ഫോടനം; NIA അന്വേഷിക്കും
ഇത് സംബന്ധിച്ച നിർണായക നടപടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്വീകരിച്ചു. കേസ് ഏറ്റെടുത്തതായി എൻ.ഐ.എ. ഔദ്യോഗികമായി അറിയിച്ചു.
ചാവേർ ആക്രമണ സാധ്യതയാണ് എൻ.ഐ.എ. ഉള്‍പ്പെടെയുള്ള അന്വേഷണ ഏജൻസികള്‍ നിലവില്‍ സംശയിക്കുന്നത്. കേസ് എൻ.ഐ.എയ്ക്ക് കൈമാറിയതോടെ, സ്ഫോടനത്തിൻ്റെ പിന്നിലെ അന്തർ സംസ്ഥാന, അന്തർദേശീയ ബന്ധങ്ങളെക്കുറിച്ച് കൂടുതല്‍ സമഗ്രമായ അന്വേഷണം നടക്കും.
ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാർ സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിർണായകമാകുന്ന പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ചാവേറെന്ന് സംശയിക്കുന്ന ഡോ. ഉമർ മുഹമ്മദിന് വാഹനം കൈമാറിയ ദിവസം, മൂന്ന് പേർ ചേർന്ന് കാറിൻ്റെ പുക പരിശോധന നടത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
