Latest Newsടെക്‌നോളജി

ഡിജിറ്റൽ കറൻസി ഒറ്റ പ്ലാറ്റ്ഫോമിൽ; പുതിയ വാലറ്റ് ഹോൾഡർ അവതരിപ്പിച്ച് റിസർവ് ബാങ്ക്

മുംബൈ: വ്യക്തികള്‍ തമ്മിലും വ്യക്തികളും വ്യാപാരികള്‍ തമ്മിലും ഇടപാടു നടത്താന്‍ മാത്രമുപയോഗിച്ചിരുന്ന റിസര്‍വ് ബാങ്കിന്റെ ഡിജിറ്റല്‍ കറന്‍സി (സിബിഡിസി) കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. പല ആപ്പുകളിലെ ഡിജിറ്റല്‍ കറന്‍സി ഒറ്റ പ്ലാറ്റ്‌ഫോമില്‍ ഉപയോഗിക്കാവുന്ന രീതിയില്‍ പുതിയ വാലറ്റ് ഹോള്‍ഡര്‍ ആര്‍ബിഐ പുറത്തിറക്കി. അക്കൗണ്ടില്ലാത്തവര്‍ക്ക് മൊബൈല്‍ നമ്പര്‍ മാത്രം നല്‍കി പണം അയക്കാനുള്ള സൗകര്യമാണ് ഇതിലൂടെ ലഭിക്കുക. തുടക്കത്തില്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് വഴിയാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഇതു നടപ്പാക്കുന്നത്.

ഡിജിറ്റല്‍ രൂപയെ കൂടുതല്‍ ജനകീയ മാക്കുന്നതിന് ഡിജിറ്റല്‍ രൂപ മൊബൈല്‍ വാലറ്റിനെ യുപിഐ ആപ്പില്‍ സംയോജിപ്പിക്കുന്ന സൗകര്യവും അവതരിപ്പിച്ചു. എന്‍പിസിഐയുടെ ഭീം പ്ലാറ്റ്‌ഫോമിലേക്കാണ് ആര്‍ബിഐ ഡിജിറ്റല്‍ കറന്‍സിയെ ബന്ധിപ്പിക്കുന്നത്. തുടക്കത്തില്‍ ആക്‌സിസ്, കനറ ബാങ്കുകളിലാണ് ഈ സംവിധാനം നടപ്പാക്കുന്നത്.