പെൺകുട്ടിയുടെ മുന്നിൽ സ്വയംഭോഗം ചെയ്തതിന് ഇന്ത്യൻ അമേരിക്കൻ ഡോക്ടറെ അറസ്റ്റ് ചെയ്തു.
യുഎസ്എ): വിമാനയാത്രക്കിടെ പൂർത്തിയാകാത്ത പെൺകുട്ടിയുടെ മുന്നിൽ സ്വയംഭോഗം ചെയ്തതിന് ഇന്ത്യൻ അമേരിക്കൻ ഡോക്ടറെ അറസ്റ്റ് ചെയ്തു. 2022 മെയിൽ ഹവായിയിൽ നിന്ന് ബോസ്റ്റണിലേക്കുള്ള വിമാന യാത്രക്കിടെയാണ് ഡോക്ടറായ സുദീപ്ത മൊഹന്തി 14കാരിയുടെ മുന്നിൽ സ്വയംഭോഗം ചെയ്തത്. അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്ബിഐയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ 90 ദിവസത്തെ തടവും തുടർന്ന് ഒരു വർഷത്തെ നല്ലനടപ്പ് ശിക്ഷയും ലഭിക്കും. 5,000 ഡോളർ പിഴയുമൊടുക്കണം. മസാച്യുസെറ്റ്സിലെ കേംബ്രിഡ്ജിലാണ് ഇയാൾ താമസിക്കുന്നത്. ഇയാളുടെ അറസ്റ്റ് സ്ഥിരീകരിച്ച് എഫ്ബിഐ ബോസ്റ്റൺ വിഭാഗം ട്വീറ്റ് ചെയ്തു. തന്റെ അരികിലിരുന്ന 14 വയസുകാരിക്ക് മുന്നിൽ അശ്ലീല പ്രദർശനം നടത്തിയതിനാണ് ഡോക്ടർ മൊഹന്തിയെ അറസ്റ്റ് ചെയ്തതെന്ന് ട്വീറ്റിൽ പറയുന്നു